ഒരു മലേഷ്യൻ യാത്ര

 

ഞാൻ ജോലി സംബദ്ധമായി വിദേശത്തു പോയിട്ടുണ്ടെങ്കിലും ഫാമിലി ആയി ഒരു വിദേശയാത്ര ഒരു സ്വപ്നമായിരുന്നു . ഈ മാസം അത് വിജയകരമായി പൂത്തിയാക്കി . ഒരു ട്രാവൽ ഏജൻസിയുടെ സഹായമില്ലാതെ എങ്ങനെ ഒരു മലേഷ്യൻ യാത്ര ചെയ്യാം എന്നാണ് ഇതിൽ പറയുന്നത്‌ .

ഫ്ലൈറ്റ് ടിക്കറ്റ്:
—————

ആദ്യമായി കുറഞ്ഞ ചിലവിൽ എങ്ങനെ ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാമെന്നു നോക്കാം. മലേഷ്യക്ക് കേരളത്തിൽ നിന്നും പ്രധാനമായും 2 ഫ്ലൈറ്റ് operators ആണ് ഉള്ളത് . AirAsia യും Malindo യും . ഇതിൽ AirAsia ആണ് ഒന്നുകൂടി ചെലവ് കുറഞ്ഞത് . ഈ site കളിൽ നേരിട്ട് ബുക്ക് ചെയ്യുന്നതിനേക്കാൾ മറ്റു ഫ്ലൈറ്റ് ബുക്കിംഗ് ആപ്പുകൾ വഴി ചെയ്യുന്നതാകും കുറെ കൂടി ലാഭം .

ഫ്ലൈറ്റ് സെർച്ച് :
——————

Google Flights – https://www.google.com/flights

skyscanner – https://www.skyscanner.co.in

ഇത് രണ്ടും ഉപയോഗിച്ചു് ഏതു ദിവസങ്ങളിൽ ആണ് കുറഞ്ഞ ചിലവിൽ ടിക്കറ്റ് കിട്ടുന്നതെന്നു കണ്ടുപിടിക്കാം. അങ്ങനെ ഡേറ്റുകൾ മനസിലായാൽ പിന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്യാം

ഫ്ലൈറ്റ് ബുക്കിംഗ് :
———————

MakeMyTrip , goibibo, Cleartrip, Yatra ഇങ്ങനെ ധാരാളം അപ്പ്ലിക്കേഷനുകൾ ലഭ്യമാണ് . എല്ലാ ആപ്പിലെയും റേറ്റ് താരതമ്യം ചെയ്തു നല്ലതു നോക്കി ബുക്ക് ചെയ്യുക . ഏകദേശം 8000 രൂപയ്ക്കു റിട്ടേൺ ടിക്കറ്റ് അടക്കം കിട്ടും

ഹോട്ടൽ ബുക്കിങ് :
———————

അടുത്തതായി വേണ്ടത് ഹോട്ടൽ ബുക്കിംഗ് ആണ് . MakeMyTrip , Trivago , Booking.com, Airbnb തുടങ്ങിയവ നല്ല ബുക്കിംഗ് ആപ് കൾ ആണ് . ഞാൻ ഫ്ലൈറ്റ് & ഹോട്ടൽ ബുക്കിങ് MakeMyTrip ആണ് ചെയ്തത് . കാരണം ഇത് വളരെ കാലമായി നല്ല റേറ്റിംഗ് ഉള്ള ആപ്പ് ആണ് . നമ്മൾ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ പ്രധാനമായും ശ്രെദ്ധിക്കേണ്ടത് നേരത്തേ അതേ ഹോട്ടൽ ബുക്ക് ചെയ്ത ആൾക്കാരുടെ റിവ്യൂ ആണ് . MakeMyTrip ആണ് കൂടുതലും സത്യസന്ധമായ റിവ്യൂകൾ കാണാറുള്ളത് . ഹോട്ടലിന്റെ check-in ടൈം ആണ് മറ്റൊരു പ്രധാന കാര്യം . അവിടുത്തെ മിക്ക ഹോട്ടലുകളിലും 2 pm ആണ് check-in ടൈം . നമ്മുടെ ഫ്ലൈറ്റ് പുലർച്ചേ എത്തുന്നതാണെകിൽ കുറെ സമയം check-in ചെയ്യാൻ കാത്തിരിക്കേണ്ടിവരും. കൂടാതെ ഒരു റൂമിനു 10 റിങ്കിറ്റ്‌ ടൂറിസം ടാക്സ് ഹോട്ടലിൽ നേരിട്ട് അടക്കണം . ഹോട്ടൽ റേറ്റ് നോക്കിയാൽ ഇവിടുള്ളതിനേക്കാൾ വളരെ കുറവാണു . 2000 രൂപയ്ക്കു പോലും ഇവിടുത്തെ 4 സ്റ്റാർ സൗകര്യങ്ങളുള്ള റൂം കിട്ടും

വിസ :
——-

വിസ കിട്ടുവാൻ വളരെ എളുപ്പമാണ് . eNTRI എന്ന ടൈപ്പ് വിസ നമുക്ക് ഓൺലൈൻ വഴി എടുക്കാം – https://www.malaysiavisa.com.my/
15 ദിവസമാണ് വിസ കാലാവധി . സിംഗിൾ എൻട്രി വിസയാണ് (അതായതു അവിടെ നിന്നും വേറൊരു രാജ്യത്തു പോയി തിരിച്ചു അവിടെ എതാൻ പറ്റുകയില്ല ). ഒരാൾക്ക് ഏകദേശം 3000 രൂപയോളമാകും. അപ്ലൈ ചെയ്യുമ്പോൾ പാസ്സ്പോർട് , ഹോട്ടൽ ബുക്കിംഗ് ഇൻവോയ്‌സ്‌ , ഫോട്ടോ എന്നിവയുടെ കോപ്പി അപ്‌ലോഡ് ചെയ്യണം .

ട്രിപ്പ് പ്ലാനിംഗ് :
—————–

ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ് . നെറ്റിൽ സെർച്ച് ചെയ്തു പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ , അവ തമ്മിലുള്ള ദൂരം , അവിടെ എങ്ങനെ എത്താം എന്നീ കാര്യങ്ങൾ മനസ്സലാക്കി വെക്കുക . അതിനു ശേഷം ഒരു ട്രാവൽ itinerary ചെയ്തു വെക്കുക (ഓരോ ദിവസവും എവിടെ പോകുന്നു , പോകുന്ന സമയം തുടങ്ങിയ) . എമിഗ്രേഷൻ ക്ലിയറൻസ് സമയത്തു ചിലപ്പോൾ അവർ ആവശ്യപ്പെടാറുണ്ട് .

മലേഷ്യൻ കറൻസി :
———————–

റിങ്കിറ്റ് ആണ് അവിടുത്തെ കറൻസി. നമ്മുടെ 18 രൂപയാകും . കറൻസി എക്സ്ചേഞ്ച് എയർപോർട്ടിൽ നിന്നും കഴിവതും ചെയ്യാതിരിക്കുക; വലിയ നഷ്ടമാണ് . അവിടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും എക്സ്ചേഞ്ച് ഷോപ്പുകൾ ഉണ്ട് .

അവിടെ ചെന്നിട്ടുള്ള യാത്രകൾ :
————————————

ഏറ്റവും ചെലവ് കുറവ് ഓൺലൈൻ ടാക്സി ആണ്; Grab എന്നാണ് ആപ്പിന്റെ പേര് (യൂബർ ടാക്സി പോലെത്തന്നെയാണ് ). അവിടെ ഫ്രീ സിറ്റി സർവീസ് ബസും ഉണ്ട് Go KL City Bus – http://www.kuala-lumpur.ws/magazine/go-kl-city-bus.htm . ചില സമയങ്ങളിൽ തിരക്കായിരിക്കും

ഭക്ഷണം :
———–

പലരെയും യാത്ര മടുപ്പിക്കുന്നത് അവിടുത്തെ ആഹാരങ്ങൾ ആയിരിക്കും . മലേഷ്യയെ ആ ലിസ്റ്റിൽ നിന്നും കളഞ്ഞേക്കുക! അവിടെ ഭൂരിഭാഗവും തമിഴ് വംശജരാണ് ; ധാരാളം ഇന്ത്യൻ restaurant കൾ ഉണ്ട് . Little India യിൽ പോയാൽ ഇന്ത്യൻ restaurant കളുടെ സ്വർഗമാണ് ! അതല്ല നിങ്ങൾ ഫുഡ് explore ചെയ്യാനാണെങ്കിൽ Bukit Bintang Food street ൽ പോയി അങ്ങട് മേയുക

എല്ലാവർക്കും ഒരു നല്ല ഒരു മലേഷ്യൻ യാത്ര ആശംസിക്കുന്നു